ജിദ്ദ: വ്യവസായ മേഖലയിലെ ഫെയ്‌സ് നാലിലെ മഷി നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി നാശനഷ്ടമുണ്ടായി. വ്യാഴാഴ്‌ച രാവിലെയാണ് ഫാക്ടറിയിൽ കനത്ത തോതിൽ തീപിടിത്തമുണ്ടായത്. പടർന്നുപിടിച്ച തീ സമീപത്തെ മറ്റു കമ്പനികളിലേക്കും വ്യാപിച്ചു. സംഭവത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ സമീപങ്ങളിൽ നിർത്തിയിട്ടിരുന്ന ബസ് ഉൾപ്പെടെ 15 ഓളം വാഹനങ്ങളും തീപിടുത്തത്തിൽ കത്തിനശിച്ചു. മലയാളികളുടെ കാറുകളും കത്തിനശിച്ച വാഹനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. സിവിൽ ഡിഫൻസിന്റെ 16 ഓളം യൂനിറ്റ് വാഹനങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.