ജിദ്ദ- ഈ വർഷം സൗദി അറേബ്യയിൽ കടുത്ത വേനൽ അനുഭവപ്പെടുമെന്നും ഉയർന്ന താപനില അമ്പത് ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രവചനം. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനിയാണ് ഇക്കാര്യം പ റഞ്ഞത്.
കിഴക്കൻ മേഖലയായിരിക്കും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക. അതേസമയം രാജ്യത്തിന്റെ തെക്ക് ഭാഗത്ത് ചൂട് മിതമായിരിക്കും. ഈ വേനൽക്കാലത്ത് സൗദി അറേബ്യയുടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും
അതാത് മാസത്തിൽ പുറപ്പെടുവിക്കുന്ന കാലാവസ്ഥാ റിപ്പോർട്ടിലൂടെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.