ആഭ്യന്തര ഹാജിമാര്‍ മൂന്നു വാക്‌സിനുകള്‍ സ്വീകരിക്കല്‍ നിർബന്ധമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം.
ഈ വാക്‌സിനുകള്‍ സ്വീകരിച്ചത് സിഹതീ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യലും നിര്‍ബന്ധമാണ്.
ഒരു ഡോസ് വികസിത കോവിഡ്-19 വാക്‌സിന്‍, 2024 ല്‍ സ്വീകരിച്ച ഒരു ഡോസ് ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍, അഞ്ചു വര്‍ഷത്തിനിടെ സ്വീകരിച്ച ഒരു ഡോസ് മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എന്നിവയാണ് ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ബന്ധം.