ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ അബ്ദുൽ അസീസ് രാജാവിനെ പതിവ് പരിശോധനകളുടെ ഭാഗമായി കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പതിവ് പരിശോധനകളുടെ ഭാഗമായി ഏതാനും മണിക്കൂറുകൾക്കാണ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുക്കുന്നത്.
സൗദി റോയൽ കോർട്ടാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടത്.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകനെ അല്ലാഹു സംരക്ഷിക്കുകയും അദ്ദേഹത്തിന് ആരോഗ്യവും സൗഖ്യവും പ്രദാനം ചെയ്യുകയും ചെയ്യട്ടെ.