ദേശീയ കാലാവസ്ഥാ നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്ന് ഇന്ന്, ഞായറാഴ്ച, സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് വാഹനമോടിക്കുന്നവർക്ക് രണ്ട് മുന്നറിയിപ്പുകൾ നൽകി.
മഴക്കാലത്ത് ഓടിക്കാനുള്ള സുരക്ഷ തങ്ങളുടെ വാഹനങ്ങൾക്കുണ്ടെന്ന് ഡ്രൈവർമാർ ഉറപ്പ് വരുത്തണമെന്ന് മുറൂർ മുന്നറിയിപ്പ് നൽകി.
അതോടൊപ്പം മഴസമയത്ത് വാഹനമോടിക്കുമ്പോൾ വഴുതാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുറൂർ ഓർമ്മിപ്പിച്ചു, മഴയത്ത് ടയറുകളുടെ ഗ്രിപ്പും സ്ഥിരതയും വേഗതക്കനുസരിച്ച് കുറയുന്നു എന്നതാണു കാരണം.
നജ്റാൻ, ജിസാൻ, അസീർ, അൽ-ബഹ മേഖലകളിൽ സജീവമായ കാറ്റിനും ആലിപ്പഴ വർഷത്തിനും ശക്തമായമഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണത്തിൽ മുന്നറിയിപ്പ് നൽകുന്നു.