ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സ്ഥാപനങ്ങൾ നടത്തുന്ന പ്രവാസികൾ ശ്രദ്ധിക്കുക; ഈ നിയമങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വൻ പിഴകൾ വീഴും

ജിദ്ദ – വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്ന ഉല്‍പന്നങ്ങളില്‍ വില രേഖപ്പെടുത്താത്തതിന് സൗദിയിലെ നഗരസഭകള്‍ പിഴ ചുമത്താന്‍ തുടങ്ങി. ഈ നിയമ ലംഘനത്തിന് 1,000 റിയാല്‍ തോതിലാണ് പിഴ ചുമത്തുന്നത്. വില്‍പനയുമായി ബന്ധപ്പെട്ട 12 ഇനം നിയമ ലംഘനങ്ങള്‍ക്കുള്ള പരിഷ്‌കരിച്ച പിഴകളാണ് നഗരസഭകള്‍ നടപ്പാക്കാന്‍ തുടങ്ങിയത്. ആകെ ഒമ്പതു ഗ്രൂപ്പ് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളാണ് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം സമീപ കാലത്ത് പരിഷ്‌കരിച്ചത്. ഇക്കൂട്ടത്തില്‍ വില്‍പനയുമായി ബന്ധപ്പെട്ട പൊതു നിയമ ലംഘനങ്ങള്‍ക്കുള്ള പരിഷ്‌കരിച്ച പിഴകളാണ് കഴിഞ്ഞ ദിവസം മുതല്‍ നടപ്പാക്കാന്‍ തുടങ്ങിയത്.
വില്‍പനക്ക് വിസമ്മതിക്കല്‍, ഇന്‍വോയ്സ് നല്‍കാന്‍ വിസമ്മതിക്കല്‍, വില്‍പനക്ക് പ്രദര്‍ശിപ്പിച്ച ഉല്‍പന്നങ്ങളില്‍ വില രേഖപ്പെടുത്താതിരിക്കല്‍,

ഫൈൻ അടക്കാതെ ബില്ല് അടിക്കാം നിങ്ങളുടെ സ്ഥാപനത്തിലേക്ക് വളരെ എളുപ്പത്തിൽ ഹാങ്ങില്ലത്തെ ഉപയോഗിക്കാവുന്ന – EASY BILL ™ BILLING SOFTWARE – E-INVOICING, QR CODE BILLING , ഉൽപന്നങ്ങൾക്ക് വില നിശ്ചയിക്കാനുള്ള BARCODE സിസ്റ്റം, ഇപ്പൊൾ തന്നെ മെസ്സേജ് ചെയ്യൂ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത്

http://WA.ME/+966538898537

സബ്സിഡി നിരക്കില്‍ മൈദ സ്വീകരിക്കുന്ന ബേക്കറികള്‍ സാമൂലി (സാന്റ്വിച്ച്) റൊട്ടിയും സാദാ റൊട്ടിയും ലഭ്യമല്ലാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് നഗരസഭകളുടെയും സ്ഥാപനങ്ങളുടെയും തരംതിരിവിനുസരിച്ച് 1,000 റിയാല്‍ വരെ പിഴ ലഭിക്കും. ഓരോ സ്ഥാപനത്തിനും നീക്കിവെക്കുന്ന മൈദയുടെ അഞ്ചു ശതമാനത്തില്‍ കവിയുന്ന നിലക്ക് മൈദയും മാവും റൊട്ടിയും പാഴാക്കല്‍, ഉറവിടമറിയാത്ത ഉല്‍പന്നങ്ങള്‍ കൈവശം വെക്കല്‍, വില്‍പനക്ക് പ്രദര്‍ശിപ്പിക്കല്‍, തെറ്റായ വിവരങ്ങള്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ വില്‍പനക്ക് പ്രദര്‍ശിപ്പിക്കല്‍, സ്ഥാപനത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 5,000 റിയാല്‍ തോതിലാണ് പിഴ ചുമത്തുക.
വാണിജ്യ മന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും തീരുമാന പ്രകാരം പ്രത്യേകം വില നിര്‍ണയിച്ച നിത്യോപയോഗ വസ്തുക്കളുടെ വില ഉയര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് 5,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. നിര്‍ണയിച്ച വിലയും വില്‍പന വിലയും തമ്മിലുള്ള അന്തരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ നിശ്ചയിക്കുക. സബ്സിഡി നിരക്കില്‍ സര്‍ക്കാര്‍ ഏജന്‍സി വിതരണം ചെയ്യുന്ന മൈദ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ പ്രത്യേകം നിര്‍ണയിച്ചതല്ലാത്ത ആവശ്യങ്ങള്‍ക്ക് മൈദ ഉപയോഗിക്കല്‍, മൈദ വേറെ പേക്കറ്റില്‍ നിറച്ച് വില്‍പന നടത്തല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 10,000 റിയാല്‍ വരെ പിഴ ചുമത്തും.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!