റിയാദ് – അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷകന് അബ്ദുല്ല അല്‍ഉസൈമി അറിയിച്ചു. ഖത്തര്‍, ബഹ്റൈന്‍, യുഎഇ, ഒമാന്‍, റിയാദിന്റെ കിഴക്ക് ഭാഗം, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, ഹഫര്‍ അല്ബാത്തിന് എന്നിവിടങ്ങളിലെല്ലാം കാലാവസ്ഥാവ്യതിയാനമുണ്ടാകും. റിയാദ്, ഹായില്‍, അല്‍ഖസീം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച വ്യാപകമായ പൊടിക്കാറ്റുണ്ടാകും. അദ്ദേഹം പറഞ്ഞു.