മക്ക- മക്കയിലെ വിശുദ്ധ ഹറമിൽ നാളെ(ബുധൻ)ഈദുൽ ഫിത്വർ നമസ്കാരത്തിനും പ്രഭാഷണത്തിനും ശൈഖ് ഡോ. സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകും. രാവിലെ 6.20നാണ് മക്കയിലെ വിശുദ്ധ ഹറമിൽ പെരുന്നാൾ നമസ്കാരം.
മദീനയിലെ മസ്ജിദുനബവിയിൽ ഷെയ്ഖ് ഡോ. അഹമ്മദ് ബിൻ അലി അൽ-ഹുദൈഫി ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കും പ്രഭാഷണത്തിനും നേതൃത്വം നൽകും. 6:19-നാണ് മസ്ജിദുനബവിയിലെ നമസ്കാരം.