റിയാദ്: റമളാൻ 29 തിങ്കളാഴ്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ആരെങ്കിലും നഗ്ന നേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ് ഉപയോഗിച്ചോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യപ്പെടുത്തണം.
സാധിക്കുന്നവരെല്ലം ഈ സദുദ്യമത്തിൽ ഭാഗമായി നന്മയിലും ഭക്തിയിലും സഹകരിക്കുന്നവർക്കുള്ള പ്രതിഫലം ലഭിക്കാൻ ഉത്സാഹിക്കണം എന്നും സുപ്രീം കോടതി ആഹ്വാനം ചെയ്തു.
അതേ സമയം ഗോള ശാസ്ത്ര നിരിക്ഷണ പ്രകാരം തിങ്കളാഴ്ച സൗദിയിൽ മാസപ്പിറവി ദർശിക്കാൻ സാധ്യത ഇല്ല. നോമ്പ് 30 പൂർത്തിയാക്കി ബുധനാഴ്ച ആയിരിക്കും ചെറിയ പെരുന്നാൾ എന്നാണ് ഗോള ശാസ്ത്ര നിരീക്ഷകർ അറിയിക്കുന്നത്.