മദീന – വിശുദ്ധ റമദാനില്‍ മസ്ജിദുന്നബവിയില്‍ ദിവസേന 2,28,000 ലേറെ പേക്കറ്റ് ഇഫ്താര്‍ വിതരണം ചെയ്യുന്നു. പ്രവാചക പള്ളിക്കകത്തും ടെറസ്സിലും മുറ്റങ്ങളിലുമായാണ് ഇത്രയും പേര്‍ക്ക് ഇഫ്താര്‍ വിതരണം ചെയ്യുന്നത്. ഇഫ്താര്‍ വിതരണത്തിന് ഹറം പരിചരണ വകുപ്പിനു കീഴിലെ ഇഫ്താര്‍ സേവന വിഭാഗം മേല്‍നോട്ടം വഹിക്കുന്നു. ഈത്തപ്പഴം, സംസം വെള്ളം, തൈര് പേക്കറ്റ്, റൊട്ടി എന്നിവ അടങ്ങിയ ഇഫ്താര്‍ പേക്കറ്റുകളാണ് മസ്ജിദുന്നബവിയില്‍ വിതരണം ചെയ്യുന്നത്.