റിയാദ് : വാഹനം ഓഫാക്കാതെ ഡ്രൈവർ പുറത്തിറങ്ങിയാൽ 150 റിയാൽ പിഴ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
– വാഹനങ്ങൾ ഓഫാക്കാതെയും ഡോറുകൾ അടക്കാതെയും നിർത്തി പുറത്തിറങ്ങുന്നത് ഗതാഗത നിയമലംഘനമാണ്.
– എൻജിൻ ഓഫാക്കിയിട്ടുണ്ടെന്നും ഡോറുകൾ നന്നായി അടച്ചിട്ടുണ്ടെന്നും വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
– വാഹനങ്ങൾ ഓഫാക്കാതെയും ഡോറുകൾ അടക്കാതെയും നിർത്തി ഡ്രൈവർമാർ പുറത്തിറങ്ങുന്നത് *100 റിയാൽ മുതൽ 150 റിയാൽ* വരെ പിഴ ലഭിക്കുന്ന ഗതാഗത നിയമലംഘനമാണ്.
– ഓഫാക്കാതെ നിർത്തി ഡ്രൈവർമാർ പുറത്തിറങ്ങിയ തക്കങ്ങളിൽ കാറുകൾ മോഷണം പോയ നിരവധി സംഭവങ്ങൾ സമീപ കാലത്ത് സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
– ഈ പശ്ചാത്തലത്തിലാണ് വാഹനങ്ങൾ ഓഫാക്കാതെയും ഡോറുകൾ അടക്കാതെയും നിർത്തി പുറത്തിറങ്ങുന്നത് പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് എല്ലാവരെയും ഉണർത്തിയത്.