റിയാദ്: സഊദിയിലെ പെരുന്നാൾ അവധി ദിനങ്ങൾ മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെയും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പെരുന്നാൾ അവധി ദിനങ്ങൾ ലഭിക്കുമെന്ന് സഊദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ നാല് ദിവസം ആയിരിക്കും ജീവനക്കാർക്ക് അവധി. തൊഴിൽ വ്യവസ്ഥയുടെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (24) ൻ്റെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ തൊഴിലുടമ പാലിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 24 പ്രകാരം പെരുന്നാൾ അവധിയിൽ വാരാന്ത്യ അവധി വന്നാൽ തൊഴിലാളിക്ക് പെരുന്നാൾ അവധിക്ക് മുമ്പോ ശേഷമോ പ്രസ്തുത വാരാന്ത്യ അവധി കുടെ നൽകണം. ചുരുക്കത്തിൽ ഈ പെരുന്നാൾ അവധിയിൽ വെള്ളിയാഴ്ച വരുന്നതിനാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരു ദിവസം കൂടെ അധികം അവധി ലഭിക്കും എന്ന് സാരം.