റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസിെൻറ (സൗദിയ) റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവിസ് ഓപ്പറേഷൻസ് മാറ്റുന്നു. സൗദി പൊതുനിക്ഷേപ ഫണ്ടിന് കീഴിൽ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിന് വേണ്ടിയാണ് സൗദിയ വഴിമാറുന്നത്. പകരം ജിദ്ദ കിങ് അബ്ദുൽ അസീസ് അന്തരാഷ്ട്ര വിമാനത്താവളത്തെ പ്രധാന ഹബ്ബാക്കി അവിടം കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള സർവിസ് ഓപറേഷൻ. നിലവിൽ രാജ്യത്ത് റിയാദ്, ജിദ്ദ രണ്ട് നഗരങ്ങളിൽ നിന്നാണ് സൗദി എയർലൈൻസ് പ്രവർത്തനം നടത്തുന്നതെന്നും 2025ൽ പ്രവർത്തനം ആരംഭിക്കുന്ന റിയാദ് എയറിന് ‘സൗദിയ’യുടെ ഓഹരികൾ കൈമാറുമെന്നും സിവിൽ ഏവിയേഷൻ അതോറിറി ഇൻഫ്രാസ്ട്രക്ചർ ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡൻറ് മുഹമ്മദ് അൽ ഖുറസി ‘ബ്ലുംബെർഗ്’ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.