റിയാദ്: ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് സൗദി ജവാസാത്ത് ഓർമ്മപ്പെടുത്തി. അവ താഴെ കൊടുക്കുന്നു.
ഇഖാമ പുതുക്കൽ ഫീസും, അഥവാ വൈകിയിട്ടുണ്ടെങ്കിൽ വൈകിയതിനുള്ള പിഴയും അടച്ചിരിക്കണം.
തൊഴിലാളിക്കെതിരെ രജിസ്റ്റർ ചെയ്ത ട്രാഫിക് നിയമലംഘനങ്ങളുടെ പേയ്മെൻ്റ് അടക്കാനുണ്ടെങ്കിൽ അവ അടക്കണം.
തൊഴിലാളിയുടെ പാസ്പോർട്ട് വാലിഡിറ്റി ഉള്ളതായിരിക്കണം. തൊഴിലാളി ഹുറൂബായിരിക്കാൻ (ഒളിച്ചോടിയതായ സ്റ്റാറ്റസ് ) പാടില്ല.
തൊഴിലാളിയുടെയും അയാളുടെ കുടുംബാംഗങ്ങളുടെയും (6 വയസ്സിനു മുകളിൽ) വിരലടയാളവും ഫോട്ടോയും ജവാസാത്ത് സിസ്റ്റത്തിൽ ലഭ്യമാക്കിയിരിക്കണം. എന്നിവയാണ് ഗാർഹിക തൊഴിലാളിയുടെ ഇഖാമ പുതുക്കാനുള്ള നിബന്ധനകൾ.
ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക