മദീനയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റൗളയിൽ നമസ്ക്കരിക്കുകയും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെയും അനുചരരായ അബൂബക്കർ (റ) , ഉമർ (റ) എന്നിവരെ സന്ദർശിച്ച് സലാം അർപ്പിക്കുകയും ചെയ്തു.
ശേഷം ഖുബാ മസ്ജിദിൽ സന്ദർശനം നടത്തിയ കിരീടാവകാശി രണ്ട് റകഅത്ത് നമസ്ക്കരിച്ചു.
മസ്ജിദുന്നബവിയിലും ഖുബാ മസ്ജിദിലും കിരീടാവകാശിയെ ഉന്നത പണ്ഡിതരും രാജകുടുംബാങ്ങളും മറ്റും സ്വീകരിച്ചു.
കിരീടാവകാശി നബി സ്വല്ലല്ലാഹു അലൈഹി വസല്ലമക്കും അവിടുത്തെ രണ്ട് അനുചരർക്കും സലാം അർപ്പിക്കുന്ന വീഡിയോ കാണാം.