ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഇനി തൊഴിലാളികൾക്ക് സ്വന്തമായി റീ-എൻട്രി വിസ  അടിക്കാൻ സാധിക്കും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാനവശേഷി സാമൂഹിക വികസന മന്ത്രാലയം (തൊഴിൽ മന്ത്രാലയം) : സൗദിയിൽ തൊഴിലാളിക്ക് സ്വന്തമായി റീ-എൻട്രി അടിക്കാൻ 13 കാര്യങ്ങൾ ശ്രദ്ധിക്കണം :

• റീ-എൻട്രി അപേക്ഷ നൽകാൻ തൊഴിൽ നിയമം ബാധകമായ വിദേശ തൊഴിലാളി ആയിരിക്കണം.
• കാലാവധിയുള്ള രജിസ്റ്റർ ചെയ്ത തൊഴിൽ കരാർ ഉണ്ടായിരിക്കണം.
• റീ-എൻട്രി കാലം കവർ ചെയ്യുന്ന നിലക്ക് കാലാവധിയുള്ള ഇഖാമ ഉണ്ടായിരിക്കണം.
• പാസ്‌പോർട്ടിൽ 90 ദിവസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം.
• റീ-എൻട്രി വിസാ അപേക്ഷ സമർപ്പിക്കുമ്പോൾ തൊഴിലാളി സൗദി അറേബ്യക്കകത്തായിരിക്കണം.
• ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ
അടക്കാതെ ബാക്കിയുണ്ടാകാൻ പാടില്ല.
• അബ്ശിർ ഇൻഡിവിജ്വൽസ് പ്ലാറ്റ്‌ഫോമിൽ തൊഴിലാളിക്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
• റീ-എൻട്രി വിസാ അപേക്ഷ സമർപ്പിക്കുന്നതു മൂലമുള്ള സാമ്പത്തിക ചെലവുകൾ തൊഴിലാളിയാണ് വഹിക്കേണ്ടത്.
• ആശ്രിതർക്ക് റീ-എൻട്രി വിസക്ക് അപേക്ഷ സമർപ്പിക്കാനും സേവനം  തൊഴിലാളിയെ അനുവദിക്കുന്നുണ്ട്.
• റീ-എൻട്രി വിസ റദ്ദാക്കാനും തൊഴിലാളിക്ക് സാധിക്കും.
• സ്വന്തം നിലക്ക് അപേക്ഷിക്കുന്നതു പ്രകാരം നേടുന്ന റീ-എൻട്രിയിൽ രാജ്യം വിട്ട ശേഷം രജിസ്റ്റർ ചെയ്ത തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാൻ സൗദിയിൽ തിരിച്ചെത്താതിരിക്കുകയും ബാധ്യതകൾ ലംഘിക്കുകയും ചെയ്യുന്ന പക്ഷം പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് തൊഴിലാളിക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തും.
• പുതിയ തൊഴിൽ പരിഷ്‌കാരം അനുസരിച്ച് വിദേശികൾ സ്വന്തം നിലക്ക് ഓൺലൈൻ വഴി അപേക്ഷിക്കുന്നതു പ്രകാരം അനുവദിക്കുന്ന റീ-എൻട്രി വിസയുടെ കാലാവധി 30 ദിവസമായിരിക്കും.
• വിസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് കാലാവധി കണക്കാക്കുക.

സോഴ്സ് :-മാനവശേഷി സാമൂഹിക വികസന മന്ത്രാലയം / തൊഴിൽ മന്ത്രാലയം
അപ്ഡേറ്റ്:- 12 മാർച്ച്‌ 2024വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!