ജിദ്ദ : സൗദി വിപണില്‍ യൂറോ-5 ഗുണനിലവാര മാനദണ്ഡങ്ങളോടെയുള്ള ഡീസലും പെട്രോളും പുറത്തിറക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായി സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. നേരത്തെ വിപണിയിലുണ്ടായിരുന്ന ഡീസലിനും പെട്രോളിനും പകരമാണ് പുതിയ ഡീസലും പെട്രോളും പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഇന്ധനങ്ങള്‍ എല്ലാതരം വാഹനങ്ങള്‍ക്കും അനുയോജ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യുന്ന, ഉയര്‍ന്ന കാര്യക്ഷമതയുള്ള ബഹിര്‍ഗമനങ്ങള്‍ കുറഞ്ഞ ഇന്ധനങ്ങള്‍ ലഭ്യമാക്കാനാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കുലാര്‍ കാര്‍ബണ്‍ ഇക്കോണമി സമീപനം നടപ്പാക്കി 2060 ഓടെ സീറോ ന്യൂട്രാലിറ്റി കൈവരിക്കു എന്ന ലക്ഷ്യം കൈവരിക്കാനും ഹാനികരമായ വാതകങ്ങളുടെ ബഹിര്‍ഗമനങ്ങള്‍ കുറക്കാനും ലക്ഷ്യമിട്ട് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഇന്ധനങ്ങള്‍ വിപണിയിലിറക്കിയതെന്നും ഊര്‍ജ മന്ത്രാലയം പറഞ്ഞു.