റിയാദ് : രാജ്യ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുകയും രാജ്യത്തെ വഞ്ചിക്കുകയും ചെയ്ത ഏഴു പൗരന്മാര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ന് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്. അഹമദ് ബിന്‍ സൗദ്, സഈദ് ബിന്‍ അലി, അബ്ദുല്‍ അസീസ് ബിന്‍ ഉബൈദ്, അവദ് ബിന്‍ മുശ്ബിബ്, അബ്ദുല്ല ബിന്‍ ഹമദ്, മുഹമ്മദ് ബിന്‍ ഹദ്ദാദ്, അബ്ദുല്ല ബിന്‍ ഹാജിസ് എന്നിവരെയാണ് വധശിക്ഷക്കിരയാക്കിയത്. രാജ്യത്തിന് പുറത്തുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഇവര്‍ പണം നല്‍കി സഹായിക്കുകയും ചെയ്തിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും അതനുസരിച്ച് സുപ്രിംകോടതി ശിക്ഷ ശരിവെക്കുകയുമായിരുന്നു.