ജിസാൻ : പെട്രോളില്‍ ഡീസല്‍ കലര്‍ത്തി വില്‍പന നടത്തിയ പെട്രോള്‍ പമ്പിനെതിരെ നടപടി സ്വീകരിച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു. മായം കലര്‍ത്തല്‍ വിരുദ്ധ വ്യവസ്ഥയനുസരിച്ചാണ് നടപടി. കോടതി നിര്‍ദേശമനുസരിച്ച് പെട്രോള്‍ പമ്പിന്റെയും ഉടമയുടെയും പേരുവിവരങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു.
ജിസാനിലെ ക്രമിനില്‍ കോടതി വിധിയനുസരിച്ച് ഉടമക്കെതിരെ പിഴ ശിക്ഷയുമുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ഇപ്രകാരം പമ്പുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു. ജിസാനിലെ നഫഥ് അല്‍ശര്‍ഖ് പമ്പിനും ഉടമക്കുമെതിരെയാണ് നടപടിയെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.