റിയാദ് : മാര്‍ച്ച് 10ന് അറബ് ഇസ്ലാമിക് രാജ്യങ്ങളില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പ് വഴിയോ റമദാന്‍ മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ അഭിപ്രായപ്പെട്ടു. മാസപ്പിറവി നിരീക്ഷിക്കാനുള്ള കോടതികളുടെ എല്ലാ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് ഈ അഭിപ്രായം. മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ശഅ്ബാന്‍ തുടങ്ങിയത് ഫെബ്രുവരി 11നാണ്. അതനുസരിച്ച് മാര്‍ച്ച് 10ന് ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കണം. അന്ന് സൂര്യന്‍ അസ്തമിച്ചതിന് ശേഷമാണ് ഇസ്ലാമിക രാജ്യങ്ങളില്‍ ചന്ദ്രന്‍ അസ്തമിക്കുക. അതിനാല്‍ മാര്‍ച്ച് 11നായിരിക്കും റമദാന്‍ ഒന്ന്.
മാര്‍ച്ച് 11ന് എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ മാസപ്പിറവി ദര്‍ശിക്കാനാകും. അന്ന് സൂര്യാസ്തമയത്തിന് ശേഷം 15 മിനുട്ട് മുതല്‍ 25 മിനുട്ട് വരെ എല്ലാവര്‍ക്കും ചന്ദ്രക്കല കാണാം. ചന്ദ്രക്കല നേരിയതും ചക്രവാളത്തോട് അടുത്തുമിരിക്കുന്നതിനാല്‍ സൂര്യന്‍ അസ്തമിച്ച പ്രദേശത്തിന് അടുത്തായി വീക്ഷിക്കേണ്ടതുണ്ട്. സൂര്യാസ്തമയത്തിന് ശേഷം ഏകദേശം 60 മുതല്‍ 80 മിനുട്ട് വരെ മാത്രമേ കാണുകയുള്ളൂ. സെന്റര്‍ അറിയിച്ചു.