സൗദി : ഹൗസ് ഡ്രൈവർ വിസയിൽ ജോലി ചെയ്യുന്നവർക്ക് ലേബർ വിസലിയേക്ക് മാറ്റാം. ഇതിന് സ്പോണ്സര് മനുഷ്യ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യം വേണ്ടത്. പ്രൊഫഷന് മാറ്റല്‍ പ്രയാസകരമായ കാര്യമല്ല.
സ്പോണ്സര് അപേക്ഷ നല്കിയാല് മന്ത്രാലയം അദ്ദേഹത്തിന്റെ ഫയല്‍ പഠിക്കുകയും സ്വദേശിവല്‍ക്കരണ റാങ്ക് ശരിയായ രീതിയിലാണെങ്കില്‍ പ്രൊഫഷന് മാറ്റം മന്ത്രാലയം നടത്തി തരികയുംചെയ്യുംമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ സ്പോണ്‍സറുടെ കീഴില്‍ തന്നെ പ്രൊഫഷന് മാറ്റി ലേബര്‍ ആയി ജോലി ചെയ്യാനാണ് സാധിക്കുക. നിലവിലെ സ്പോണ്‍സറുടെ കീഴില്‍ തന്നെ പ്രൊഫഷന് മാറ്റി ലേബര്‍ ആയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് ഒരു വ്യക്തി ചോദിച്ച ചോദ്യത്തിന് അധികൃതർ മറുപടി നൽകിയതാണ് ഇക്കാര്യം.