റിയാദ് : വിവിധ നിയമലംഘനങ്ങളുടെ പേരില്‍ സുരക്ഷാ അധികൃതര്‍ നടത്തിയ റെയ്ഡുകളില്‍ 19,431 പേര്‍ പിടിയിലായി. സൗദിയുടെ എല്ലാ പ്രദേശങ്ങളിലും നടന്ന റെസിഡന്‍സി, തൊളില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്.
ഇഖാമ നിയമലംഘനത്തിന് പതിനൊന്നായിരത്തിലധികം പേര്‍ പിടിയിലായി. അതിര്‍ത്തി സുരക്ഷാ സംവിധാനം ലംഘിച്ചതിന് 4254 പേരും തൊഴില്‍ വ്യവസ്ഥ ലംഘിച്ചതിന് 3280 പേരും അറസ്റ്റ് ചെയ്യപ്പെട്ടു.
രാജ്യത്തേക്ക് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ എണ്ണം 971 ആണ്. യെമനികളാണ് പകുതിയിലേറെ.