അബുദാബി : യു.എ.ഇയില്‍ നിര്‍മാണ സാമഗ്രികളുടെ മുന്‍ വിലയിലേക്ക് ഉടന്‍ മടങ്ങാനും വര്‍ധനവ് തടയാനും സാമ്പത്തിക മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. നിര്‍ദേശം ലംഘിക്കുന്ന കമ്പനികള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കാം.
കമ്പനികള്‍ സ്വന്തം നിലയ്ക്ക് വില വര്‍ധിപ്പിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും രാജ്യത്തെ വിവിധ വിപണികളില്‍ നിര്‍മ്മാണ സാമഗ്രികളുടെ ന്യായമായ വില ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധമായ വിലവര്‍ധനവ് ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തെ അറിയിക്കാം.