ദുബായ് : യു.എ.ഇ റെസിഡന്‍സി വിസ ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് നാളെ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വിശദാംശങ്ങള്‍ ഇലക്ട്രോണിക് ആയി അപ്ലോഡ് ചെയ്യാം. രേഖകള്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതില്ല.
അംഗീകൃത ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഏകീകൃത പ്ലാറ്റ്ഫോമില്‍ നിന്ന് നേരിട്ട് ഇലക്ട്രോണിക് ആയി കൈമാറുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.
സുരക്ഷിതമായ ലിങ്ക് വഴിയായിരിക്കും നടപടിക്രമങ്ങളെന്നും ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി പറഞ്ഞു. ഡിജിറ്റല്‍ പ്രക്രിയ വിസ അപേക്ഷയ്ക്കും പുതുക്കലിനുമുള്ള സമയം കുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.