ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ചെങ്കടല്‍ സംഘര്‍ഷം; സൗദി മരുന്ന് വിപണിയില്‍ ക്ഷാമം തടയാന്‍ മുന്‍കരുതലുകള്‍

ജിദ്ദ : ചെങ്കടല്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശിക മരുന്ന് വിപണിയില്‍ ക്ഷാമം പ്രത്യക്ഷപ്പെടുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്മിറ്റി പഠിക്കുന്നു. മേഖല കടന്നുപോകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശിക മരുന്ന് വ്യവസായത്തില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ചെങ്കടിലിലൂടെയും ബാബ് അല്‍മന്ദബ് കടലിടുക്കിലൂടെയും എത്തിക്കുന്നതിന് തടസ്സം നേരിടാനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ വിതരണ ശൃംഖലയുടെ തുടര്‍ച്ച ഉറപ്പാക്കാനുള്ള ലോജിസ്റ്റിക് നടപടിക്രമങ്ങള്‍ ശക്തമാക്കാനാണ് നീക്കം.
പരിമിതമായ സ്രോതസ്സുകളെ ആശ്രയിക്കുന്നതിന്റെ അപകടസാധ്യതകള്‍ കുറക്കാനും അടിസ്ഥാന അസംസ്‌കൃത വസ്തുക്കളുടെ സ്റ്റോക്ക് വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് ഭൂമിശാസ്ത്രപരമായ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാന്‍ ബദല്‍ വിതരണക്കാരെ കണ്ടെത്തി പ്രാദേശിക മരുന്ന് വ്യവസായത്തില്‍ വിതരണ ശൃംഖലക്ക് പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്ന് പതിമൂന്നു സൗദി മരുന്ന് വ്യവസായ കമ്പനികളെ പങ്കെടുപ്പിച്ച് കമ്മിറ്റി നടത്തിയ അഭിപ്രായ സര്‍വേ ശുപാര്‍ശ ചെയ്തു. വിതരണക്കാരുടെ ഡാറ്റാ ബേസ് തയാറാക്കണമെന്നും സര്‍വേ നിര്‍ദേശിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ അസംസ്‌കൃത വസ്തുക്കളും മെഡിക്കല്‍ വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതില്‍ കൂടുതല്‍ വഴക്കം നല്‍കുന്നതിന് നിലവിലെ നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും ശുപാര്‍ശയുണ്ട്. മരുന്ന് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് നടപടിക്രമങ്ങള്‍ എളുപ്പമാക്കണം. അസംസ്‌കൃത വസ്തുക്കളുടെ അധിക സ്റ്റോക്ക് ഉറപ്പാക്കാനും ചരക്ക് കടത്ത് നിരക്ക് വര്‍ധന നേരിടാനും പ്രാദേശിക മരുന്ന് ഫാക്ടറികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും ശുപാര്‍ശയുണ്ട്.
സൗദിയില്‍ പ്രാദേശിക മരുന്ന് വ്യവസായത്തിന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളെ വലിയ തോതില്‍ ആശ്രയിക്കുന്നു. വിതരണ ശൃംഖലയിലും സമുദ്ര ഗതാഗത, ലോജിസ്റ്റിക് മേഖലയിലുമുണ്ടാകുന്ന ഏതു പ്രത്യാഘാതങ്ങളും മരുന്ന് വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. പ്രാദേശിക വിപണിക്ക് ആവശ്യമായ മരുന്നുകളുടെ 42 ശതമാനവും സൗദിയില്‍ നിര്‍മിക്കുകയാണ്. പ്രാദേശിക വിപണിയില്‍ വില്‍ക്കപ്പെടുന്ന മരുന്നുകളുടെ മൂല്യത്തിന്റെ 28 ശതമാനത്തിന് തുല്യമായ മരുന്നുകളാണ് രാജ്യത്തിനകത്ത് നിര്‍മിക്കുന്നത്. പേറ്റന്റ് സംരക്ഷണമുള്ള, വില കൂടിയ മരുന്നുകള്‍ വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണിത്. സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത 50 മരുന്ന് ഫാക്ടറികളാണുള്ളത്.
ചെങ്കടല്‍ സംഘര്‍ഷം വിതരണ ശൃംഖലകളെ ബാധിച്ചത് ലോകത്ത് നിരവധി മരുന്ന് ഫാക്ടറികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മരുന്ന് നിര്‍മാണം തടസ്സപ്പെടാനും വിപണിയില്‍ മരുന്ന് ക്ഷാമവും വിലക്കയറ്റവും പ്രത്യക്ഷപ്പെടാനുമുള്ള സാധ്യതകള്‍ അകറ്റിനിര്‍ത്താന്‍ സര്‍ക്കാറുമായി സഹകരിച്ച് സൗദി മരുന്ന് കമ്പനികള്‍ ശ്രമിച്ചുവരികയാണ്. നിലവില്‍ മരുന്ന് നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ രാജ്യത്ത് ലഭ്യമാണെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയില്‍ നിലവില്‍ യാതൊരുവിധ ക്ഷാമവുമില്ല. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിന് മരുന്ന് നിര്‍മാതാക്കളുമായും കമ്പനികളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും തുടര്‍ച്ചയായി ആശയവിനിമയങ്ങള്‍ നടത്തുന്നുണ്ടെന്നും അതോറിറ്റി പറഞ്ഞു.
2022 ലെ കണക്കുകള്‍ പ്രകാരം സൗദിയില്‍ പ്രതിവര്‍ഷം 3,450 കോടി റിയാലിന്റെ മരുന്നുകളും മെഡിക്കല്‍ സപ്ലിമെന്റുകളും വില്‍ക്കുന്നുണ്ട്. 2018 ല്‍ 2,650 കോടി റിയാലിന്റെ മരുന്നുകളും മെഡിക്കല്‍ സപ്ലിമെന്റുകളുമാണ് രാജ്യത്ത് വില്‍ക്കപ്പെട്ടത്. ഈ മേഖലയില്‍ പ്രതിവര്‍ഷം 7.1 ശതമാനം വളര്‍ച്ചയാണുള്ളത്. വരും വര്‍ഷങ്ങളില്‍ അഞ്ചു ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2027 ഓടെ പ്രാദേശിക മരുന്ന് വിപണി 4,400 കോടി റിയാലായി ഉയരുമെന്ന് കണക്കാക്കുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!