ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഡിജിറ്റൈസേഷൻ സഹകരണം; സൗദി-ഇന്ത്യ കരാറിന് മന്ത്രിസഭയുടെ അംഗീകാരം

റിയാദ് : ഡിജിറ്റൈസേഷൻ സഹകരണത്തിന് ഇന്ത്യയുമായി ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. ഡിജിറ്റൈസേഷൻ, ഇലക്‌ട്രോണിക് നിർമാണ മേഖലയിൽ പരസ്പര സഹകരണത്തിന് സൗദി കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയവും ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് ആന്റ് ഐ.ടി മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്.
നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന മേഖലയിൽ പരസ്പര സഹകരണത്തിന് നോർവേയുമായി ധാരണാപത്രം ഒപ്പുവെക്കാൻ നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹിനെയും ശാസ്ത്ര, വിദ്യാഭ്യാസ മേഖലകളിൽ പരസ്പര സഹകരണത്തിന് എത്യോപ്യ, എരിത്രിയ, ബുറുണ്ടി, ടാൻസാനിയ, ഘാന, റുവാണ്ട, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പുവെക്കാൻ വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബുനയ്യാനെയും മന്ത്രിസഭ ചുമതലപ്പെടുത്തി. വിവരം നൽകുന്നവർ, സാക്ഷികൾ, വിദഗ്ധർ, ഇരകൾ എന്നിവരുടെ സംരക്ഷണത്തിനുള്ള നിയമവും മന്ത്രിസഭ അംഗീകരിച്ചു.
ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഉടനടി സമ്പൂർണ വെടിനിർത്തൽ നടപ്പാക്കണമെന്നും റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കാൻ ബാധകമാക്കിയ നിയന്ത്രണങ്ങൾ എടുത്തുകളയണമെന്നും 1967 ജൂൺ നാലിലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന് നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി സൈനിക വ്യവസായ മേഖലക്ക് സർക്കാർ നൽകുന്ന പിന്തുണയും, സൈനിക വ്യവസായ മേഖലയിൽ ദേശീയ ശേഷികൾ മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമുള്ള ഗവൺമെന്റിന്റെ ശ്രമവും പ്രതിഫലിപ്പിക്കുന്ന നിലക്ക് റിയാദിൽ സമാപിച്ച വേൾഡ് ഡിഫൻസ് ഷോ കൈവരിച്ച നേട്ടങ്ങളെ മന്ത്രിസഭായോഗം പ്രശംസിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!