ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ പണപ്പെരുപ്പം 1.6 ശതമാനമായി ഉയര്‍ന്നു; പ്രധാന കാരണം പാര്‍പ്പിട വാടക

ജിദ്ദ : ജനുവരിയില്‍ സൗദിയില്‍ പണപ്പെരുപ്പം 1.6 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഡിസംബറില്‍ 1.5 ശതമാനമായിരുന്നു പണപ്പെരുപ്പം. പാര്‍പ്പിട വാടക ഉയര്‍ന്നതാണ് കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് കഴിഞ്ഞ മാസം പണപ്പെരുപ്പം 1.6 ശതമാനം തോതില്‍ ഉയരാന്‍ ഇടയാക്കിയത്. വില്ല വാടക 8.2 ശതമാനം തോതില്‍ ജനുവരിയില്‍ ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വില ഒരു ശതമാനം തോതിലും ഉയര്‍ന്നു. പച്ചക്കറികളുടെ വില 3.7 ശതമാനം തോതില്‍ ഉയര്‍ന്നതാണ് ഭക്ഷ്യവസ്തു, പാനീയ വിഭാഗത്തില്‍ നിരക്ക് ഉയര്‍ത്തിയത്.
ജനുവരിയില്‍ ഗതാഗത വിഭാഗത്തില്‍ നിരക്ക് 1.1 ശതമാനം തോതിലും വ്യക്തിഗത ചരക്കുകളുടെയും സേവനങ്ങളുടെയും നിരക്ക് 1.1 ശതമാനം തോതിലും കുറഞ്ഞു. ഹോട്ടല്‍, റെസ്റ്റോറന്റ് വിഭാഗത്തില്‍ 2.4 ശതമാനവും വിനോദ, സാംസ്‌കാരിക വിഭാഗത്തില്‍ 1.4 ശതമാനവും വിദ്യാഭ്യാസ വിഭാഗത്തില്‍ 1.2 ശതമാനവും തോതില്‍ ജനുവരിയില്‍ നിരക്കുകള്‍ ഉയര്‍ന്നു. ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ 3.3 ശതമാനം തോതിലും വസ്ത്ര, പാദരക്ഷ വിഭാഗത്തില്‍ 4.1 ശതമാനം തോതിലും നിരക്കുകള്‍ കുറഞ്ഞു.
2023 ജനുവരിയില്‍ 3.5 ശതമാനവും നവംബറില്‍ 1.7 ശതമാനവുമായിരുന്നു പണപ്പെരുപ്പം. കഴിഞ്ഞ വര്‍ഷം സൗദിയില്‍ ശരാശരി പണപ്പെരുപ്പം 2.3 ശതമാനമായിരുന്നു. 2022 ല്‍ ഇത് 2.5 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ശരാശരി പണപ്പെരുപ്പം 2.6 ശതമാനമാകുമെന്നാണ് ധനമന്ത്രാലയം നേരത്തെ പ്രതീക്ഷിച്ചിരുന്നത്. ഈ വര്‍ഷം 2.2 ശതമാനവും അടുത്ത കൊല്ലം 2.1 ശതമാനവും 2026 ല്‍ 1.9 ശതമാനവുമായി പണപ്പെരുപ്പം കുറയുമെന്ന് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!