ദമാം : ദമാമിൽ ലാന്റ് ചെയ്യാനാകാതെ ദോഹയിൽ ലാന്റ് ചെയ്ത എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന്(ബുധൻ) രാത്രി വീണ്ടും തിരിച്ച് ദമാമിലെത്തും. രാത്രി 12 മണിക്ക് ദോഹയിൽനിന്ന് പുറപ്പെടുന്ന വിമാനം 1.15ന് ദമാമിൽ എത്തുമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞ ദിവസം പുറപ്പെട്ട തിരുവനന്തപുരം-ദോഹ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് കനത്ത മൂടൽ മഞ്ഞു കാരണം ദമാമിൽ ലാന്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബഹ്‌റൈനിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല. ഉച്ചയോടെ ദോഹയിൽ എത്തിയ വിമാനത്തിലെ യാത്രക്കാർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ മൂന്നു ദിവസത്തേക്കുള്ള വിസയും നൽകിയിരുന്നു. ഹോട്ടൽ സൗകര്യവും ഏർപ്പെടുത്തി.