ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ക്ലോണിംഗിലൂടെ ജനിച്ച ഒട്ടകങ്ങള്‍ മത്സരങ്ങളില്‍ മികവു കാട്ടുന്നു, യു.എ.ഇക്കിത് വലിയ നേട്ടം

ദുബായ് : ഭ്രൂണ കൈമാറ്റം, ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്), ക്ലോണിംഗ് തുടങ്ങിയ പ്രത്യുല്‍പാദന സാങ്കേതികവിദ്യകളിലൂടെ യു.എ.ഇ ഒട്ടക ജനിതക പദ്ധതിയില്‍ വന്‍ മുന്നേറ്റം നടത്തി.
ഈ പരിപാടിയുടെ ഭാഗമായ നിരവധി റേസിംഗ് ഒട്ടകങ്ങള്‍ ദുബായിലും ഉമ്മുല്‍ ഖുവൈനിലും മത്സരങ്ങള്‍ വിജയിച്ചത് ശാസ്ത്രജ്ഞര്‍ക്ക് ആഹ്ലാദം പകര്‍ന്നു.
ഫുജൈറ റിസര്‍ച്ച് സെന്റര്‍ പറയുന്നതനുസരിച്ച്, ഗവേഷണ പരിപാടിയുടെ ഭാഗമായ മൂന്ന് ഒട്ടകങ്ങള്‍ അല്‍ മര്‍മൂം ദുബായ് ഒട്ടക റേസ് ട്രാക്കില്‍ 3 കിലോമീറ്റര്‍ ഓട്ടത്തില്‍ മത്സരിച്ചു. അവയെല്ലാം 4:24 നും 4:38 മിനിറ്റിനും ഇടയിലുള്ള സമയങ്ങളില്‍ അവ ഓടിയെത്തി.
ഇതേ വേദിയില്‍ നടന്ന 2 കിലോമീറ്റര്‍ ഓട്ടത്തില്‍ മറ്റൊരു ഒട്ടകവും ഒന്നാമതെത്തി. ഉമ്മുല്‍ ഖുവൈന്‍ ഫെസ്റ്റിവലില്‍ 3 കിലോമീറ്റര്‍ ഓട്ടമത്സരത്തില്‍ ഒരു ഒട്ടകം രണ്ടാമതെത്തി.
ഒട്ടക ഓട്ടം പ്രദേശത്തെ ഒരു ജനപ്രിയ കായിക വിനോദമാണ്. നിരവധി സമ്പന്നരും ഉന്നതരുമായ പ്രാദേശിക, ജിസിസി പൗരന്മാര്‍ പരമ്പരാഗത പരിപാടിയില്‍ പങ്കെടുക്കുന്നു.
ഈ നേട്ടങ്ങള്‍ ‘യാദൃശ്ചികമല്ല’ എന്ന് ഫുജൈറ റിസര്‍ച്ച് സെന്റര്‍ ഊന്നിപ്പറഞ്ഞു, ഒട്ടക ജനിതക പരിപാടിക്ക് ഉപയോഗിച്ച തന്ത്രപരമായ സമീപനത്തെ തുടര്‍ന്നാണ് ഇത് നേടിയത്. ‘നൂതനമായ പ്രത്യുല്‍പാദന സാങ്കേതികവിദ്യകള്‍ ഈ നേട്ടത്തിന് വഴിയൊരുക്കി. ഭ്രൂണ കൈമാറ്റം, ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്), ക്ലോണിംഗ് എന്നിവയിലൂടെ മികച്ച ഒട്ടകങ്ങളയാണ് സൃഷ്ടിച്ചിരിക്കുന്നത്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!