യാമ്പു : ഈ വര്‍ഷത്തെ യാമ്പു ഫഌവര്‍ ആന്റ് ഗാര്‍ഡന്‍ ഫെസ്റ്റിവലിന് നാളെ തുടക്കമാകുമെന്ന് യാമ്പു റോയല്‍ കമ്മീഷന്‍ അറിയിച്ചു. യാമ്പു ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഇവന്റ്‌സ് ഗാര്‍ഡനില്‍ നടക്കുന്ന പതിനാലാമത് യാമ്പു ഫഌവര്‍ഷോ മാര്‍ച്ച് ഒമ്പതു വരെ തുടരും. ഫഌര്‍ഷോ സന്ദര്‍ശകര്‍ക്കു വേണ്ടി വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക, വിനോദ പരിപാടികളും അരങ്ങേറും. കൂടാതെ കുട്ടികള്‍ക്കുള്ള പഠന ശില്‍പശാലകള്‍, കുട്ടികള്‍ അവതരിപ്പിക്കുന്ന നിരവധി പ്രകടനങ്ങള്‍, കരിമരുന്ന് പ്രയോഗം എന്നിവയുമുണ്ടാകും.