റിയാദ് : ചാറ്റല്‍ മഴക്കിടയില്‍ മൂന്നാമത് റിയാദ് മാരത്തോണ്‍ പുരോഗമിക്കുന്നു. വിദേശികളടക്കം നിരവധി പേരാണ് മാരത്തോണില്‍ പങ്കെടുക്കുന്നത്. സൗദി സ്‌പോര്‍ട്‌സ് ഫെഡറേഷനും സ്‌പോര്‍ട്‌സ് മന്ത്രാലയം നേരിട്ട് സംഘടിപ്പിക്കുന്ന മാരത്തോണിന് സൗകര്യമൊരുക്കാന്‍ റിയാദ് ട്രാഫിക് വിഭാഗം ഒമ്പത് റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.
കിംഗ് ഫൈസല്‍, ദര്‍ഇയ, ഇമാം സൗദ് ബിന്‍ അബ്ദുല്‍ അസീസ്, പ്രിന്‍സ് സുല്‍ത്താന്‍, ഇമാം സൗദ് ബിന്‍ ഫൈസല്‍, വാദി ഹനീഫ, ഇമാം തുര്‍ക്കി അല്‍അവ്വല്‍, അല്‍ബര്‍ജാന്‍, അല്‍ശഖ്‌റാന്‍ എന്നീ റോഡുകളാണ് അടച്ചിട്ടിരിക്കുന്നത്.
വിവിധ പോയന്റുകളിലെത്തി രജിസ്റ്റര്‍ ചെയ്താണ് മത്സരം. രാവിലെ ആറു മണിക്ക് തുടങ്ങി. ഉച്ചക്ക് ഒരു മണിയോടെ അവസാനിക്കും. ചാറല്‍ മഴക്കിടയിലും ആവേശം ചോരാതെയാണ് മത്സരാര്‍ഥികള്‍. 42.2 കിലോമീറ്റര്‍, 21.1 കിലോമീറ്റര്‍, 10 കിലോമീറ്റര്‍ , 4 കിലോമീറ്റര്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍. നാലു കിലോമീറ്ററില്‍ കുട്ടികളും 10 കിലോമീറ്ററില്‍ 17 വയസ്സിന് താഴെയുള്ളവരുമാണ് പങ്കെടുക്കുന്നത്.