ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

മരുന്നുമായി വരുന്ന പ്രവാസികൾ ജാഗ്രത പുലർത്തുക, നിയമം കർശനം 

ജിദ്ദ : സൗദി അറേബ്യയിൽ സൗദി ഡ്രഗ് ആന്റ് ഫുഡ് അഥോറിറ്റി അംഗീകരിക്കാത്ത മരുന്ന് കൈവശം വെക്കുന്നവർ പിടിയിലാകുകയും നിയമനടപടികൾ നേരിടേണ്ടി വരികയും ചെയ്യുന്ന സഹചര്യത്തിൽ നാട്ടിൽനിന്ന് വരുന്നവരും ജാഗ്രത പുലർത്തണമെന്ന് സാമൂഹ്യപ്രവർത്തകർ അഭിപ്രായപ്പെടുന്നു. നിലവിൽ സ്വന്തം ഉപയോഗത്തിനുള്ളതും കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഉപയോഗത്തിന് വേണ്ടിയും കെട്ടുകണക്കിന് മരുന്നുകളാണ് ഓരോ പ്രവാസിയുടെയും പെട്ടിയിലുണ്ടാകാറുള്ളത്. അപൂർവ്വമായി മാത്രമേ ഇത്തരത്തിൽ മരുന്നുകളുമായി വരുന്നവരെ വിമാനതാവളങ്ങളിൽ ചോദ്യം ചെയ്യാറുള്ളൂ. എന്നാൽ നിലവിലെ സഹചര്യത്തിൽ ഇതിന് മാറ്റമുണ്ടായേക്കാം. അതിനാൽ, വളരെ അത്യാവശ്യമുള്ള മരുന്നുകൾ മാത്രം കൂടെക്കരുതുവാൻ എല്ലാവരും ശ്രദ്ധിക്കണം. ഈ മരുന്നുകൾക്ക് ഡോക്ടർമാരുടെ കൃത്യമായ കുറിപ്പടികളും കൈവശം വെക്കണം. ഇതിനു പുറമ, മെഡിക്കൽ രേഖകളും കയ്യിൽ കരുതുന്നത് നല്ലതാണ്. നിയമപ്രശ്‌നങ്ങളിലേക്ക് കടന്നുകഴിഞ്ഞാൽ പിന്നീട് അതിൽനിന്ന് മോചിതരാകാൻ ഏറെ സമയമെടുക്കും. മാത്രമല്ല, ശക്തമായ നടപടികളും നേരിടേണ്ടി വരും.

പ്രവാസികൾക്കിടയിൽ ഇതുസംബന്ധിച്ച അവബോധം വർധിപ്പിക്കുന്നതിനായി നേരത്തെ മലയാളം ന്യൂസിന്‍റെ ജിദ്ദ ലേഖകൻ പി.എം മായിൻ കുട്ടി എഴുതിയ രണ്ടു വാർത്തകൾ ഞങ്ങൾ വീണ്ടും പ്രസിദ്ധീകരിക്കുന്നു.

മരുന്നുമായി പിടിയിലായ തിരൂർ സ്വദേശിയുടെ മോചനം ഇനിയും അകലെ

ജിദ്ദ- വേദന സംഹാരത്തിനുള്ള മരുന്ന് കൈവശം വെച്ചതിന്റെ പേരിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തിരൂർ സ്വദേശിയുടെ മോചനം ഇനിയും അകലെ. മുപ്പതു വർഷത്തോളം ദുബായിൽ പ്രവാസിയായിരുന്ന ഇദ്ദേഹം കുടുംബ സമേതം ഉംറ നിർവഹിക്കാൻ പോകുമ്പോഴാണ് അൽബാഹയിൽ പിടിയിലായത്. അബഹയിൽ ജോലി ചെയ്യുന്ന മകന്റെ അടുത്ത് സന്ദർശനത്തിനെത്തിയ ഇദ്ദേഹം ഭാര്യക്കും മകൾക്കും മകളുടെ ഭർത്താവിനുമൊപ്പം ഉംറ ഗ്രൂപ്പിന്റെ ബസിൽ പോകുമ്പോഴാണ് നാർകോട്ടിക്‌സ് വിഭാഗത്തിന്റെ പരിശോധനയിൽ പിടിക്കപ്പെട്ടത്. ഭാര്യക്ക് നടുവേദനക്കായി നാട്ടിൽനിന്ന് ഡോക്ടറുടെ നിർദേശാനുസരണം വാങ്ങിയ മരുന്നാണ് ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. യാത്രക്കിടെ കഴിക്കുന്നതിനായി കരുതിതായിരുന്നു. മറ്റു മരുന്നുകളും ഉണ്ടായിരുന്നുവെങ്കിലും ഈ മരുന്നിന്റെ സ്ട്രിപ്പിലെ പേരും മറ്റു വിശദാംശങ്ങളും വ്യക്തമല്ലായിരുന്നു. ഇതാണ് വിനയായത്. മരുന്ന് സ്ട്രിപ്പിലെ പേരും മറ്റും കൃത്യമായി മനസിലാക്കാൻ സാധിക്കാത്ത വിധത്തിലായതിനാൽ പരിശോധകർക്ക് അതു തിരിച്ചറിയാൻ കഴിയാത്തതിനാൽ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയിൽ മരുന്ന് സൗദിയിലെ നിയന്ത്രിത വിഭാഗം മരുന്നുകളുടെ കൂട്ടത്തിൽ പെട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെ ഇദ്ദേഹത്തെ പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു. ഈ സംഭവത്തിനു ഏതാനും ദിവസം മുമ്പ് അബഹയിൽനിന്നു തന്നെ ഉംറക്കു പോയ മറ്റൊരു മലയാളിയും മരുന്ന് കൈവശം വച്ചതിന് പിടിക്കപ്പെട്ട് അൽബാഹ ജയിലിലുണ്ട്. ഇദ്ദേഹം അബഹയിൽ ജോലി ചെയ്യുന്നയാളാണ്.

കേസ് പ്രോസിക്യൂഷന് കൈമാറിയാൽ ഇത്തരക്കാരുടെ മോചനം ശ്രമകരമാണെന്ന് ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി സൗദി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും അൽബാഹ കമ്മിറ്റി പ്രസിഡന്റുമായ സയ്യിദ് അലി അരീക്കര മലയാളം ന്യൂസിനോട് പറഞ്ഞു. ഇത്തരം കേസിൽ അകപ്പെട്ട് നേരത്തെ ജയിലിയായിരുന്ന മറ്റൊരു മലയാളിയുടെ മോചനത്തിനാവശ്യമായ രേഖകൾ സംഘടിപ്പിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഹാജരാക്കിയപ്പോഴേക്കും അദ്ദേഹത്തിന്റെ ആറുമാസത്തെ ശിക്ഷാ കാലാവധി കഴിഞ്ഞിരുന്നു. ഇങ്ങനെ ശിക്ഷിക്കപ്പെടുന്നവരെ സൗദിയിൽ നിന്ന് കയറ്റി അയക്കുകയാണ് പതിവെന്ന് സയ്യിദ് അലി പറഞ്ഞു.


നാട്ടിൽനിന്നുള്ള ഡോക്ടറുടെ കുറിപ്പടി മാത്രംകൊണ്ട് മോചനം സാധ്യമാവില്ല. ഡോക്ടറുടെ കുറിപ്പടി ജില്ലാ മെഡിക്കൽ ഓഫീസർ അറ്റസ്റ്റ് ചെയ്യുകയും അതു ജില്ലാ കലക്ടറും, ആഭ്യന്തര മന്ത്രാലയവും സാക്ഷ്യപ്പെടുത്തുകയും വേണം. ഇങ്ങനെ സാക്ഷ്യപ്പെടുത്തിയ രേഖ വിദേശ മന്ത്രാലയത്തിൽ നിന്ന് അറ്റസ്റ്റ് ചെയ്യിക്കണം. അതിനുശേഷം സൗദിയിലെ ഇന്ത്യൻ എംബസിയുടെയോ കോൺസുലേറ്റിന്റെയോ അറ്റസ്‌റ്റേഷൻ കൂടി ലഭ്യമാക്കി സൗദി വിദേശ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തൽ കൂടി വാങ്ങി വേണം കോടതിയിൽ ഹാജരാക്കാൻ. തിരൂരുകാരന്റെ മോചനത്തിനായി ഈ രേഖകൾ സംഘടിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് നാട്ടിലെ അദ്ദേഹത്തിന്റെ ബന്ധുക്കളെന്ന് സയ്യിദ് അലി പറഞ്ഞു. ഇതേ കേസിൽ ജയിലിൽ കഴിയുന്ന പ്രവാസി മലയാളിക്കു വേണ്ടിയും ഈ രേഖകൾ സംഘടിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

പ്രവാസികള്‍ നാട്ടില്‍ നിന്ന് വിമാനം കയറുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ ചിലപ്പോള്‍ ഗള്‍ഫില്‍ ജയിലില്‍ കിടക്കേണ്ടി വരും

ആംഗ്‌സൈറ്റി, മുട്ട്, നടുവേദന, അപസ്മാരം തുടങ്ങിയവക്കുള്ള മരുന്നുകളാണ് അധികവും പിടിക്കപ്പെടുന്നത്. ചില നേരങ്ങളിൽ ഗ്യാസിനുപയോഗിക്കുന്ന മരുന്നുവരെ പിടിക്കപ്പെടാറുണ്ടെന്ന് സയ്യിദ് അലി പറഞ്ഞു. അതിനാൽ ഇത്തരം മരുന്നുകൾ നാട്ട

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!