ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഖത്തറില്‍ ആശ്വാസ നടപടികള്‍ തുടരുന്നു; ലൈസന്‍സ് ഫീസുകള്‍ വെട്ടിക്കുറച്ചു

ദോഹ : ഖത്തറില്‍ സാംസ്‌കാരിക, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ലൈസന്‍സ് ഫീസുകളും ഗണ്യമായി വെട്ടിക്കുറച്ച് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം. അഡ്‌വര്‍ട്ടൈസിംഗ്, പബഌക് റിലേഷന്‍സ് സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് ഫീസ് 25,000 റിയാലായിരുന്നത് അയ്യായിരമായാണ് കുറച്ചത്. ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് പതിനായരമായിരുന്നതും അയ്യായിരമായി കുറച്ചിട്ടുണ്ട്.

പബ്ലിഷിംഗ് ഹൗസുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസിലാണ് ഏറ്റവും വലിയ കുറവുള്ളത്. നേരത്തെ ഒരു ലക്ഷം റിയാലായിരുന്നു ഈ സേവനത്തിനുള്ള ഫീസ്. എന്നാല്‍ പുതിയ ഫീസ് കേവലം 1500 റിയാല്‍ മാത്രമാണ്. ഈ ലൈസന്‍സ് പുതുക്കുന്നതിന് നേരത്തെയുണ്ടായിരുന്ന പതിനായിരം റിയാലിന് പകരമായി 1500 റിയാല്‍ ആക്കി എന്നതും കാതലായ മാറ്റമാണ്.

ആര്‍ട്ടിസ്റ്റിക് പ്രൊഡക് ഷനുകള്‍ക്ക് നേരത്തെയുണ്ടായിരുന്ന 25,000 റിയാല്‍ ഫീസും ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസും അയ്യായിരം റിയാലാക്കി കുറച്ചിട്ടുണ്ട്.

സിനിമാ ഹൗസുകള്‍ക്ക്, ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസ് 200,000 റിയാല്‍ ആയിരുന്നതും ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 50,000 റിയാല്‍ ആയിരുന്നതും 25,000 റിയാലായാണ് കുറച്ചത്.

അച്ചടിച്ച സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസന്‍സിംഗ് ഫീസ് പതിനയ്യായിരം റിയാലായിരുന്നത് 1,500 റിയാലായി നിജപ്പെടുത്തിയിരിക്കുന്നു. ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 3,000 റിയാലായിരുന്നതും 1,500 റിയാലായി കുറച്ചു.

വലിയ പ്രിന്റ് ഹൗസുകള്‍ക്ക്, ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസ് 200,000 റിയാലില്‍ നിന്നും 25,000 റിലാക്കി കുറച്ചിട്ടുണ്ട്. ഈ ലൈസന്‍സ് പുതുക്കുന്നതിന് 50,000 റിയാലായിരുന്നതും 25,000 റിയാലായി കുറച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!