റിയാദ് : കെട്ടിട ഉടമയുടെ സമ്മതമില്ലാതെ കരാര്‍ അവസാനിപ്പിക്കാന്‍ വാടകക്കാരന് അവകാശമില്ലെന്നും വീട് ഒഴിഞ്ഞാലും കരാര്‍ കാലാവധി വരെയുള്ള വാടക നല്‍കാന്‍ ബാധ്യസ്ഥനാണെന്നും ഈജാര്‍ പ്ലാറ്റ്‌ഫോം വ്യക്തമാക്കി.
സാധുവായ കരാര്‍ അവസാനിപ്പിക്കുന്നത് ഇരു കക്ഷികളുടെയും സമ്മതമോ അല്ലെങ്കില്‍ ജുഡീഷ്യല്‍ ഉത്തരവോ ആവശ്യമാണെന്നും അല്ലെങ്കില്‍ കരാര്‍ സാധുതയുള്ളതായി തുടരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വാടക അടച്ചില്ലെങ്കില്‍, ബില്ലിന്റെ അവസാന തീയതി മുതല്‍ 15 ദിവസത്തിന് ശേഷം കെട്ടിട ഉടമക്ക് സാമ്പത്തിക ക്ലെയിം ഫയല്‍ ചെയ്യാമെന്നും ഈജാര്‍ പ്ലാറ്റ്‌ഫോം കൂട്ടിച്ചേര്‍ത്തു.