ജിദ്ദ : നുസ്‌ല അൽശർഖിയ ഡിസ്ട്രിക്ടിൽ നിയമ വിരുദ്ധമായി അടച്ച 15 റോഡുകൾ ജിദ്ദ നഗരസഭ ഇന്നലെ തുറന്നു. 13 ലക്ഷം വിസ്തൃതിയുള്ള റെസിഡൻഷ്യൽ പ്ലാനിന്റെ പരിധിയിൽ നിയമ വിരുദ്ധമായി അടച്ച റോഡുകളാണ് വീണ്ടും തുറന്നതെന്ന് ജിദ്ദ നഗരസഭക്കു കീഴിലെ ജാമിഅ ബലദിയ മേധാവി അബ്ദുല്ല മുബാറകി പറഞ്ഞു.
അനധികൃതമായി ഫുട്പാത്തുകൾ സ്ഥാപിച്ച് അടച്ച റോഡുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് വീണ്ടും തുറക്കുകയായിരുന്നു. ഫുട്പാത്തുകൾ നീക്കം ചെയ്ത് നിരപ്പാക്കിയ റോഡുകളിലെ ടാറിംഗ് ജോലികൾ പൂർത്തിയാക്കിവരികയാണെന്നും അബ്ദുല്ല മുബാറകി പറഞ്ഞു.