റിയാദ് : പ്രത്യേക കഴിവുകളുള്ളവർക്ക് സൗദി അറേബ്യ നൽകുന്ന പ്രീമിയം ഇഖാമയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടു. ഹെൽത്ത് കെയർ, ലൈഫ് സയൻസസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സാമ്പത്തിക സേവനങ്ങൾ, നൂതന ഉൽപ്പാദനം, ബഹിരാകാശം, പ്രതിരോധം, ഊർജ്ജം, സമ്പദ്വ്യവസ്ഥ, ലോഹങ്ങളും ഖനനവും, ലോജിസ്റ്റിക്സും ഗതാഗതവും, ടൂറിസം ഇൻഫ്രാസ്ട്രക്ചർ, ഭക്ഷണം, കൃഷി, ബഹിരാകാശം, വ്യോമയാനം, പരിസ്ഥിതി, ജലം, കൃഷി, ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പ്രത്യേക കഴിവുള്ളവർക്ക് പ്രീമിയം ഇഖാമ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രാദേശിക കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും അനുഭവങ്ങൾ കൈമാറ്റം ചെയ്യുന്നതിനും സഹായിക്കുന്ന തരത്തിൽ പ്രവാസികൾ അടക്കമുള്ള പ്രതിഭകളെ രാജ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതിനാണ് പ്രീമിയം ഇഖാമ അനുവദിക്കുന്നതെന്ന് സൗദി അധികൃതർ വ്യക്തമാക്കി. വികസനം, സർഗ്ഗാത്മകത, മാനവ വിഭവശേഷിയിലെ നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ സൗദിയിലേക്ക് ആകർഷിക്കുന്നതിനും പ്രീമിയം ഇഖാമയിലൂടെ സാധിക്കും.