ജിദ്ദ : സൗദിയിലെ റോഡുകളിലൂടെ ബൈക്കുകൾ ഓടിക്കുന്നവർ അഞ്ചു നിയമ, നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങൾക്ക് നിരക്കുന്ന ഹെൽമെറ്റ് ധരിക്കണമെന്നതാണ് ഇതിൽ ആദ്യത്തെത്. നമ്പർ പ്ലേറ്റുകൾ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽ തന്നെ സ്ഥാപിക്കണം. ബൈക്കുകൾ ഓടിക്കുന്നവർ പ്രത്യേക ട്രാക്ക് പാലിക്കണം. ട്രാക്കുകൾക്കിടയിൽ മാറിമാറി സഞ്ചരിക്കാൻ പാടില്ല. നിശ്ചിത വേഗപരിധിയും മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലവും പാലിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.