റിയാദ് : വെട്ടുകിളിയെന്ന ജറാദിന്റെ സീസണ് ആരംഭിച്ചതോടെ സൗദിയിലെ ചില മാര്‍ക്കറ്റുകളില്‍ ഇവയുടെ വില്പനക്ക് തുടക്കമായി. 150 റിയാല്‍ 500 റിയാല്‍ വരെയാണ് കിലോക്ക് വില. അതേസമയം വിവിധ വെട്ടുകിളി വിഭവങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുതുടങ്ങി. അല്‍ഖസീമിലെ ഫഹദ് അല്‍അനസിയാണ് വെട്ടുകിളി ബര്‍ഗര്‍ തയ്യാറാക്കുന്ന രീതി വിശദീകരിക്കുന്നത്. വെട്ടുകിളി കഴിക്കുന്നത് വഴി ശരീരത്തിന് വലിയ ഗുണങ്ങളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ജീവനുള്ള വെട്ടുകളികളെ ആദ്യം വെള്ളം നിറച്ച പാത്രത്തിലേക്ക് ഇടും. തുടര്‍ന്ന് ഉള്ളി, എണ്ണയടക്കം ചില ചേരുവകള്‍ ചേര്‍ക്കും. ശേഷം ഖസ് എന്ന ഇലക്കറിയോടൊപ്പം കഴിക്കാം. ചിലര്‍ റൊട്ടിക്കുള്ളില്‍ വെട്ടുകിളി ഫ്രൈ വെച്ച് ഉള്ളി, കച്ചപ്പ്, മറ്റുചേരുവകള്ക്കൊപ്പം കഴിക്കുന്നു.
മദീന, അല്‍ഖസീം പ്രവിശ്യകളിലാണ് വെട്ടുകളികള്‍ ധാരാളമായി കണ്ടുവരുന്നത്. ഇവിടുത്തെ വിട്ടുകളികളാണ് ഏറ്റവും രുചികരം. സൗദിയില്‍ ഇതുവരെ വെട്ടുകളി വിഭവം വിളമ്പുന്ന റെസ്റ്റോറന്റുകളില്ല. എല്ലാവരും വീടുകളിലാണിവയെ പാചകം ചെയ്യാറുളളത്.
എന്നാല്‍ കീടനാശിനി പ്രയോഗത്തിന് സാധ്യതയുള്ളതിനാല്‍ വെട്ടുകിളികളെ ഭക്ഷിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിഷബാധക്ക് കാരണമാകുമെന്നതാണ് കാരണം. പാകം ചെയ്താലും കീടനാശിനി വിട്ടുപോകില്ലെന്നാണ് ഇവര്‍ പറയുന്നത്.