ജിദ്ദ : സൗദിയിലെ വിവിധ പ്രവിശ്യകളില്‍ അഞ്ചു വര്‍ഷത്തിനിടെ 3,47,646 വിദേശികള്‍ ഇസ്ലാം ആശ്ലേഷിച്ചതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 457 കോള്‍ ആന്റ് ഗൈഡന്‍സ് സെന്ററുകള്‍ വഴി 423 വിദേശ പ്രബോധകര്‍ നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത്രയും പേര് ഇസ്ലാം സ്വീകരിച്ചത്.
2019 ല്‍ 21,654 പേരും 2020 ല്‍ 41,441 പേരും 2021 ല്‍ 27,333 പേരും 2022 ല്‍ 93,899 പേരും 2023 ല്‍ 1,63,319 പേരുമാണ് ഇസ്ലാം ആശ്ലേഷിച്ചതെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു.