റിയാദ്: റീ-എന്‍ട്രി വിസാ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് സഊദിയിലേക്ക് പ്രവേശനാനുമതി. അല്‍വതന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റീ-എന്‍ട്രി വിസാ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് പ്രവേശനം നൽകാൻ വിവിധ പ്രവിശ്യകളിലെയും എയര്‍പോര്‍ട്ടുകളിലെയും തുറമുഖങ്ങളിലെയും കരാതിര്‍ത്തി പോസ്റ്റുകളിലെയും ജവാസാത്ത് ഡിപ്പാര്‍ട്ട്മെന്റുകളെയും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റീ-എന്‍ട്രി കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കുകയാണ് ജവാസാത്ത് ചെയ്തിരിക്കുന്നത്. ഇത് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നു