റിയാദ് : സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസക്ക് വിരലടയാളം നിർബന്ധമാക്കിയ നടപടി പത്ത് ദിവസത്തേക്ക് മരവിപ്പിച്ചതായി മുംബൈയിലെ സൗദി കോൺസുലേറ്റ് എല്ലാ ട്രാവൽ ഏജന്റുമാരെയും അറിയിച്ചു. നാളെ മുതൽ ഈ മാസം 26 വരെ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കോൺസുലേറ്റിൽ പാസ്‌പോർട്ടുകൾ സ്വീകരിക്കും. വിരലടയാളം ആവശ്യമില്ല. എന്നാൽ 26ന് ശേഷം വിരലടയാളം നിർബന്ധമാണെന്നും കോൺസുലേറ്റ് അറിയിച്ചു. നേരത്തെ ഈ മാസം 15 മുതൽ ബയോമെട്രിക് നിർബന്ധമാണെന്നാണ് കോൺസുലേറ്റ് അറിയിച്ചിരുന്നത്. ഇതിന്നായി എല്ലാ ഏജന്റുമാരും വി.എഫ്.എസ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമം ഇന്നലെ വിസ സ്റ്റാമ്പിംഗിനുള്ള പാസ്‌പോർട്ടുകൾ കോൺസുലേറ്റ് സ്വീകരിച്ചിരുന്നില്ലെന്ന് സമദ് റോയൽ ട്രാവൽസ് മാനേജർ സമദ് മലയാളം ന്യൂസിനോട് പറഞ്ഞു.