റിയാദ് : തായിഫ് കിംഗ് ഫഹദ് വിമാനത്താവളത്തില്‍ വിദേശ സൈനിക സാന്നിധ്യം സൗദി പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. ഹൂതികള്‍ക്കെതിരെ അമേരിക്കന്‍, ബ്രിട്ടീഷ് സേനകള്‍ ശക്തമായ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര കപ്പല്‍ പാതകളില്‍ ഹൂതികള്‍ നടത്തുന്ന ആക്രമണം തടയാന്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യം യമനില്‍ വ്യോമാക്രമണം നടത്തിയിരുന്നു. വിമാനങ്ങള്‍, കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവ ഉപയോഗിച്ചാണ് ഹൂതികളുടെ ഡസന്‍ കണക്കിന് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.