അരീഷ് : മനുഷ്യത്വരഹിതമായ ഇസ്രായിൽ ആക്രമണത്തിൽ സർവ്വതും നഷ്ടപ്പെടുകയും ദുരിതത്തിലകപ്പെടുകയും ചെയ്ത ഗാസ നിവാസികൾക്കായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച സഹായ വസ്തുക്കളുമായി സൗദിയിൽനിന്നുള്ള 38 ാമത് വിമാനം ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിലെത്തി. ടെന്റിംഗ് ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളും മെഡിക്കൽ വസ്തുക്കളുമടങ്ങുന്ന 23 ടൺ ചരക്കുകളുമായാണ് സൗദി അറേബ്യൻ എയർലൈൻസിന്റെ പ്രത്യേക വിമാനം നേരത്തെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ടത്. സൽമാൻ രാജാവ് പ്രഖ്യാപിച്ച ദേശീയ ഗാസ സഹായ നിധിയിലേക്ക് ഇതുവരെയായി 60.3കോടി റിയാലിലേറെ സംഭാവന ലഭിച്ചിട്ടുണ്ട്.