അബുദാബി : യു.എ.ഇ യില്‍ പെട്രോള്‍ വിലയില്‍ വീണ്ടും കുറവ്. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഇന്ധനവില കുറയുന്നത്. 2024 ജനുവരിയിലെ പ്രാദേശിക റീട്ടെയില്‍ ഇന്ധന നിരക്കുകള്‍ ഒരു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കായി.
ഇന്ധനവില കമ്മിറ്റി 2024 ജനുവരിയില്‍ പെട്രോള്‍ വില ലിറ്ററിന് 14 ഫില്‍സ് അഥവാ 4.8 ശതമാനമാണ് കുറച്ചത്. സൂപ്പര്‍ 98, സ്പെഷ്യല്‍ 95, ഇ-പ്ലസ് 91 എന്നിവയുടെ വില യഥാക്രമം 2.82, 2.71, ദിര്‍ഹം 2.64 എന്നിങ്ങനെയാണ്. 2023 ജനുവരിയില്‍ മൂന്ന് വേരിയന്റുകള്‍ക്ക് ലിറ്ററിന് 2.78 ദിര്‍ഹം, 2.67 ദിര്‍ഹം, 2.59 എന്നിങ്ങനെയായിരുന്നു വില.
2022 ന്റെ തുടക്കത്തില്‍ റഷ്യ-ഉക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍ നിരക്ക് ലിറ്ററിന് 4 ദിര്‍ഹം എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. 2015-ല്‍ യു.എ.ഇ എണ്ണവിലയുടെ നിയന്ത്രണം നീക്കിയതിന് ശേഷം, പ്രാദേശിക റീട്ടെയില്‍ പെട്രോള്‍ വില ആഗോള നിരക്കുകള്‍ക്ക് അനുസൃതമായി എല്ലാ മാസാവസാനവും പരിഷ്കരിക്കുന്നു.
ഡിസംബറില്‍ ആഗോളതലത്തില്‍ ബാരലിന് ഏകദേശം 5 ഡോളര്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ വില കുറച്ചത്.