ജിദ്ദ : ഈ വർഷം 3,80,000 ലേറെ ഫിലിപ്പിനോകൾ പുതിയ തൊഴിൽ വിസയിൽ സൗദിയിൽ എത്തിയതായി കണക്ക്. കഴിഞ്ഞ വർഷം 1,43,000 ഫിലിപ്പിനോകളാണ് പുതിയ തൊഴിൽ വിസകളിൽ സൗദിയിലെത്തിയത്. ഇതിനെ അപേക്ഷിച്ച് ഇരട്ടിയിലേറെ ഫിലിപ്പിനോകൾ ഈ വർഷം പുതിയ വിസകളിൽ സൗദിയിലെത്തി. ഗൾഫ് രാജ്യങ്ങളിൽ 18 ലക്ഷത്തോളം ഫിലിപ്പിനോ തൊഴിലാളികളാണുള്ളത്. ഇതിൽ പകുതിയിലേറെ പേർ സൗദിയിലാണ്.