ദുബായ് : പുതുവത്സരാഘോഷം നടക്കുന്ന ദുബായിലെ എല്ലാ ആഘോഷ കേന്ദ്രങ്ങളിലും വന്‍ സുരക്ഷ. 1300 സുരക്ഷാ വാഹനങ്ങളാണ് നല്‍കിയിരിക്കുന്നത്. 10000 പോലീസ് ഉദ്യോഗസ്ഥരെയും സന്നദ്ധ സേവകരെയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കു സഹായമായി ആര്‍.ടി.എ, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സേവനങ്ങളും ഒരുക്കി. ആഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ സേനയെ രംഗത്തിറക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചു. എമിറേറ്റിലെ ഏറ്റവും സുപ്രധാനമായ ശൈഖ് സായിദ് റോഡില്‍ ഉള്‍പ്പെടെ നിയന്ത്രണം വരും.
രാത്രി 9 നു ശേഷം ശൈഖ് സായിദ് റോഡില്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് ബുളിവാര്‍ഡ് റോഡ് നാലിന് അടയ്ക്കും. ഫിനാന്‍ഷ്യല്‍ റോഡിന്റെ ഏറ്റവും മുകളിലത്തെ നില രാത്രി 8നും താഴത്തെ നില വൈകുന്നേരം 4നും അടയ്ക്കും. അല്‍ അസായല്‍ റോഡും നാലിന് അടയ്ക്കും. ഹത്ത, ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, ഫെസ്റ്റിവല്‍ സിറ്റി ഉള്‍പ്പെടെ 32 പ്രധാന കേന്ദ്രങ്ങളാണ് പുതുവത്സരാഘോഷത്തിനായി ക്രമീകരിച്ചിരിക്കുന്നത്.