ജിദ്ദ : മാസങ്ങളുടെ ഇടവേളക്ക് ശേഷം ജിദ്ദയിലെ ബലദിൽ വീണ്ടും ഫീ പാർക്കിംഗ് സംവിധാനം നിലവിൽ വന്നു. മുൻ രീതിയിൽനിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ചകളിലും പാർക്കിംഗിന് ഫീസുണ്ട്. ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ രാത്രി 12 വരെ പാർക്കിംഗ് ഫീസ് ഈടാക്കും. വെള്ളിയാഴ്ചകളിൽ വൈകിട്ട് നാലു മുതൽ രാത്രി 12 വരെ ഫീസ് നൽകേണ്ടി വരും.