ജിദ്ദ : സൗദിയിൽ പുതുതായി എട്ടു ഡ്രൈവിംഗ് സ്‌കൂളുകൾ കൂടി ആരംഭിക്കാൻ തീരുമാനിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. റിയാദിൽ രണ്ടു ഡ്രൈവിംഗ് സ്‌കൂളുകളും ജിദ്ദ, ജിസാൻ, ഖഫ്ജി, ദമാം, ഹനാകിയ, ഖുൻഫുദ എന്നിവിടങ്ങളിൽ ഓരോ സ്‌കൂളുകളും തുടങ്ങാനാണ് പദ്ധതി. ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും ട്രാഫിക് ഡയറക്ടറേറ്റിലെ ലൈസൻസ് വിഭാഗവുമായി ഇ-മെയിൽ വഴി ബന്ധപ്പെട്ടാൽ പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മാനദണ്ഡങ്ങളും കൈമാറും. ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും ഒരു മാസത്തിനുള്ളിൽ ടെണ്ടറുകൾ സമർപ്പിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.