ദോഹ : ഹയ്യ വിസയുടെ കാലാവധി 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന കായിക മത്സരങ്ങളിലും മറ്റ് ഇവന്റുകളിലും പങ്കെടുക്കുന്നതിനും ലോകമെമ്പാടുമുള്ള ആരാധകരുടെയും സന്ദര്‍ശകരുടെയും വരവ് സുഗമമാക്കുന്നതിനാണിതെന്ന് മന്താലയം സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഹയ്യ പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ആരാധകര്‍ക്കായി ഏർപ്പെടുത്തിയ ഹയ്യ വിസയുടെ സാധുത 2024 ഫെബ്രുവരി 24 വരെ നീട്ടുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഹയ്യ പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നൽകിയിരിക്കുന്ന വിസാ നിയമങ്ങൾ ബാധകമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
2024 ഫെബ്രുവരി 10 വരെയാണ് ഇതു പ്രകാരം രാജ്യത്ത് പ്രവേശിക്കാനാവുക. നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് ഫെബ്രുവരി 24 വരെ രാജ്യത്ത് തുടരാം.