അൽബാഹ : ഈ മാസം ആദ്യ പകുതിയിൽ അൽബാഹ നഗരസഭക്കു കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കിടെ ഉപയോഗശൂന്യമായ 1,350 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമ ലംഘനങ്ങൾക്ക് 11 വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും 700 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തതായി അൽബാഹ മേയർ ഡോ. അലി അൽസവാത്ത് അറിയിച്ചു.
അതിനിടെ, തായിഫ് നഗരസഭക്കു കീഴിലെ അൽഹദാ ബലദിയ കഴിഞ്ഞ ദിവസം ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കിടെ ഏതാനും സ്ഥാപനങ്ങളിൽ നിന്ന് കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി. നിയമ ലംഘകർക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായി തായിഫ് നഗരസഭ അറിയിച്ചു.
അൽബാഹയിൽ 1,350 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
